മലയാളി യുവാവിന് ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന എസ്.ശരത് (25) ആണ് മരിച്ചത്. ബെംഗളൂരു ജക്കൂർ സംപിഗെഹള്ളി പ്രോവിഡന്റ്‌ നിയോറയിൽ ആയിരുന്നു താമസം.

ഇന്ന് പുലർച്ചെ ഹെന്നൂർ റോഡിൽ വച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ശരത്തിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സനൽകുമാർ ആണ് പിതാവ്. മാതാവ് സുനിത. സഹോദരി ശ്രുതി.

നാളെ രാവിലെ 9 മണിക്ക് ഹെബ്ബാൾ വൈദ്യുതി ശ്മശാനത്തിൽ സംസ്കാരം നടക്കും.

Related Posts