ഈ മാസം 20 മുതൽ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം പ്രഖ്യാപിച്ചു. കർണാടക ആർ.ടി.സി. അടക്കമുള്ള വിവിധ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കും.
ആവശ്യങ്ങളുന്നയിച്ച് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. 20-ന് രാവിലെ ആറുമുതലാണ് പണിമുടക്ക്. 25 ശതമാനം വേതനവർധനവാണ് ജീവനക്കാരുടെആവശ്യം. ഇത് സർക്കാർ തള്ളിയതിനെത്തുടർന്നാണ് സമരം നടത്തുന്നത്. ഏഴ് ശതമാനം വേതനവർധനയാണ് സർക്കാരിൻ്റെ വാഗ്ദാനം.