ബെംഗളുരു-തുമക്കുരു ദേശീയപാതയിലെ പീനിയ മേൽപാലം 5ന് വെളുപ്പിന് 5 മുതൽ 8ന് രാവിലെ 11 വരെ അടച്ചിടും. ഭാരപരിശോധനയ്ക്കായാണ് മേൽപാലം അടയ്ക്കുന്നത്. നേരത്തെ പാലം ഏപ്രിൽ 13ന് അടച്ചിടാനിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. പാലത്തിലൂടെ പോകേണ്ട വാഹനങ്ങൾ എയ്ത്ത് മൈൽ, ദാസറഹള്ളി, ജാലഹള്ളി ക്രോസ്, പീനിയ പൊലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് സർവീസ് റോഡിൽ പ്രവേശിക്കണം.

താൽക്കാലിക അറ്റകുറ്റപ്പണികൾക്ക് ശേഷം 2022 ഫെബ്രുവരി യിൽ ചെറുവാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചെങ്കിലും ബസ്, ലോറി ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്കുള്ള നിരോധനം തുടർന്നു. ഭാരപരിശോധന പൂർത്തിയാകുന്നതോടെ വലിയ വാഹനങ്ങൾക്കുള്ള നിയന്ത്രണം പിൻവലിക്കും.

ബെംഗളുരുവിൽ നിന്ന് നെലമംഗല ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ സിഎംടിഐയിൽ നിന്ന് സർവീസ് റോഡിൽ പ്രവേശിച്ച് എസ്ആർഎസ് ജംക്ഷൻ, പീനിയ പൊലീസ് സ്‌റ്റേഷൻ, ജാലഹള്ളി ക്രോസ്, ദാസറഹള്ളി, എയ്ത്ത് മൈൽ, പാർലെജി ടോൾ വഴി ദേശീയപാതയിൽ പ്രവേശിക്കണം.

നെലമംഗല ഭാഗത്ത് നിന്ന് ബെംഗളുരുവിലേക്ക് വരുന്ന വാഹനങ്ങൾ കെന്നമെറ്റൽ വിഡിയയിൽ നിന്ന് സർവീസ് റോഡിലേ ക്ക് പ്രവേശിച്ച് എയ്ത്ത് മൈൽ, ദാസറഹള്ളി, ജാലഹള്ളി ക്രോസ്, പീനിയ പൊലീസ് സ്റ്റേഷൻ, എസ്ആർഎസ് ജംക്ഷൻ വഴി ഗോരെഗുണ്ഡപാളയയിലെത്തണം.

Related Posts