മംഗളൂരു കുക്കർ ബോംബ് സ്ഫോടനക്കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷരീഖിനെ പത്തുവർഷം കഠിനതടവിന് ശിക്ഷിച്ച് ബെംഗളൂരു എൻ.ഐ.എ കോടതി. 94,000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. യു.എ.പി.എ. നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.
പ്രഷർകുക്കറിൽ സ്ഥാപിച്ച ബോംബ് മുഹമ്മദ് ഷരീഖ് ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. കദ്രി മഞ്ജുനാഥക്ഷേത്രത്തിൽ ബോംബ് സ്ഥാപിക്കാൻ പോകുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2022 നവംബർ 19-ന് മംഗളൂരുവിനടുത്ത് കങ്കനാടിയിലാണ് സ്ഫോടനമുണ്ടായത്. ഭീകരവാദസംഘടനയുമായി ബന്ധമുള്ളയാളാണ് ഷരീഖ് എന്നും കണ്ടെത്തി.

മുഹമ്മദ് ഷരിഖിനും ഓട്ടോറിക്ഷാ ഡ്രൈവർ പുരുഷോത്തം പൂജാരിക്കും സ്‌ഫോടനത്തിൽ പരിക്കേറ്റിരുന്നു. മൂന്നുമാസത്തെ ചികിത്സയ്ക്കുശേഷം എൻ.ഐ.എ. ഉദ്യോഗസ്ഥർ ഷരീഖിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ കേസിൻ്റെ വാദത്തിനിടെ മുഹമ്മദ് ഷരിഖ് കുറ്റം സമ്മതിച്ചിരുന്നു.

Related Posts