പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വൻ വിജയം നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ ഉയർന്ന പോളിംഗ് ശതമാനം എടുത്തുപറഞ്ഞ മോദി, ഇത് ബി ജെ പിക്ക് വൻ വിജയം ഉറപ്പാണെന്നാണ് ചൂണ്ടിക്കാട്ടുന്നതെന്നും അഭിപ്രായപ്പെട്ടു. കൊൽക്കത്ത ജാദവ്പൂരിലെ റാലിയിലായിരുന്നു പ്രധാനമന്ത്രി തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ചത്.
‘എല്ലാ വിഭാഗം ജനങ്ങളും ബംഗാളിൽ ബി ജെ പിക്ക് അനുകൂലമായി നിന്നു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ ഭയം കൂടാതെ എല്ലാവരും വോട്ട് ചെയ്തു. ഇത്രയും കാലത്തെ ഭരണത്തിൽ ടി എം സി നോക്കിയത് ബംഗാളിനെ കൊള്ളയടിക്കാൻ മാത്രമാണ്. മമതയുടെ ദുർഭരണം മെയ് 4ന് അവസാനിക്കും.’ മോദി പറഞ്ഞു.
മുഖ്യമന്ത്രി മമത ബാനർജിയുടെ ടി എം സിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.