ബെംഗളൂരുവിലെ ആപ്പിളിൻ്റെ മുൻനിര ഐഫോൺ അസംബ്ലറായ ഫോക്സ്കോണിൻ്റെ ഫാക്ടറിയിലെ ടോയ്ലറ്റിനുള്ളിൽ പ്രസവിച്ചതിന് തൊട്ടുപിന്നാലെ 19 വയസ്സുകാരി തൻ്റെ നവജാതശിശുവിനെ കൊലപ്പെടുത്തിയതായി ആരോപണം.
ദേവനഹള്ളിയിലെ ഫോക്സ്കോണിലെ ഫാക്ടറിയിലെ ജീവനക്കാരിയായ യുവതി ബുധനാഴ്ച ടോയ്ലറ്റിനുള്ളിൽ കുഞ്ഞിന് ജന്മം നൽകുകയും തുടർന്ന് കുഞ്ഞിൻ്റെ കഴുത്തറുത്ത് മൃതദേഹം ഒരു ബാഗിൽ ഉപേക്ഷിക്കുകയുമായിരുന്നു. ടോയ്ലറ്റ് ഉപയോഗിക്കാൻ പോയപ്പോൾ പ്രസവം സംഭവിക്കുകയായിരുന്നുവെന്നു സംശയിക്കുന്നു. അവിവാഹിതയായ സ്ത്രീ അപമാനം ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതാവാമെന്നു അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ജീവനക്കാരി വിശ്രമമുറിയിൽ കയറി അവശിഷ്ടങ്ങൾ കണ്ടെത്തി പോലീസിൽ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.