തമിഴ്‌നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം. മലപ്പുറം പാങ്ങ്ജി പള്ളിപ്പറമ്പ് എൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും കുടുംബാംഗങ്ങളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്കുള്ള ചുരമിറങ്ങുമ്പോഴായിരുന്നു അപകടം. മലപ്പുറത്തെ ഒരു എൽ പി സ്‌കൂൾ അധ്യാപകരാണ് മരിച്ചവർ എന്നാണ് അറിയുന്നത്. ഡ്രൈവർക്ക് വാനിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

ആകെ 16 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. വാൽപ്പാറ-പൊള്ളാച്ചി റൂട്ടിൽ 13-ാം വളവിൽനിന്ന് 16-ാം വളവിലേക്കാണ് വാഹനം മറിഞ്ഞത്. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 മണിയോട് കൂടിയാണ് അപകടം ഉണ്ടായത്.

മരിച്ചവരിൽ രണ്ടു കുട്ടികളും…

അജിത(54), റംല(52), സുഹറ(43), ആശ(41), മജീദ്(43), സാജിദ(45), ഷക്കീന(37), റുഖിയ(39), ഹിഷാം(12) എന്നിവരാണ് മരിച്ചത്.

updating….

Related Posts