ബാംഗ്ലൂർ കലാകേന്ദ്ര വിഷു ആഘോഷിച്ചു. കരുവാറ്റ അനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിന് കൂൾട്രോണിക്‌സ് എം ഡിയും മനോഹരൻ ഭദ്രദീപം തെളിയിച്ചു. സുധാ മനോഹരൻ കലാകേന്ദ്രയിലെ മുഴുവൻ കുട്ടികൾക്കും വിഷു കൈനീട്ടം നൽകി. ദീപക്, വി.കെ വിജയൻ, ശ്രീമണി, രമേശ് എന്നിവർ പങ്കെടുക്കുന്ന വിഷു ഗാനാർച്ചനയും, വന്ദന, അശ്വതി, ഭദ്ര, ഭവ്യ, സുകൃതി എന്നിവരുടെ വിഷുഗാന തരംഗിണിയും, മാതൃ സൗഹൃദം അമ്മമാരുടെ വിഷുക്കണി നാമാർച്ചനയും, അഞ്ജിത യുടെ ശിക്ഷണത്തിലുള്ള ശ്രീനന്ദൻ, മിഹിര, അഭിയ, വംശിക, സുകീർത്ത, സഹന എന്നിവരുടെ നൃത്തവും അരങ്ങേറി.

Related Posts