ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാൻ്റെ ജന്മദിനവാർഷികവും സ്മൃതി മണ്ഡപ സ്ഥാപിത വാർഷികവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് ശ്രീനാരായണ സമിതി അങ്കണത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാകവി കുമാരനാശാൻ്റെ സ്മാരകത്തിൽ പുഷ്പാർച്ചനയോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് നടന്ന സെമിനാറിൽ മഹാകവി കുമാരനാശാൻ്റെ ചെറുമകൻ ഡോക്ടർ അരുൺകുമാർ മുഖ്യാതിഥിയായിരുന്നു.

സെമിനാറിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി, എഴുത്തുകാരൻ വിഷ്ണുമംഗലം കുമാർ, പി ഗോപകുമാർ ഐ ആർ എസ്, മധു കലമാന്നൂർ, രമ പ്രസന്ന പിഷാരടി, ടി എം ശ്രീധരൻ, കൃഷ്ണകുമാർ കടമ്പൂർ മുതലായവർ പങ്കെടുത്തു. മെഗാ സെമിനാറിൽ ആശാൻ കവിതകളുടെ പാരായണവും, അപർണ സുരേഷ് അവതരിപ്പിച്ച ദൃശ്യ ആവിഷ്കാരവും നടന്നു. ശ്രീനാരായണ സമിതി പ്രസിഡണ്ട് രാജമോഹനൻ, ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, എ ബി അനൂപ്, വി കെ സുരേന്ദ്രൻ, ജ്യോതിശ്രീ സത്യവാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Posts