ഗൗതം അദാനിയുടെ ഇളയ മകൻ ജീത് അദാനിയുടെ വിവാഹം ലളിതമാക്കി സാമൂഹ്യ പ്രവർത്തനങ്ങൾക്കുവേണ്ടി അദാനി നൽകുന്നത് 10,000 കോടി രൂപ. കുടുംബാംഗങ്ങളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ വളരെ കുറച്ചുപേരാണ് വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തത്.
ജൈന പാരമ്പര്യമനുസരിച്ച് ശാന്തിഗ്രാമിൽ വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹ ചടങ്ങുകൾ ലളിതമാക്കി വിദ്യാഭ്യാസം, നൈപുണ്യ വികസനം, ആരോഗ്യ സംരക്ഷണം, എന്നിങ്ങനെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്കായാണ് 10,000 കോടി രൂപ നൽകിയത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവഹത്തിൽ പങ്കെടുത്തത്. ബിസിനസ് നേതാക്കൾ, രാഷ്ട്രീയക്കാർ, സിനിമാതാരങ്ങൾ, നയതന്ത്രജ്ഞർ, സെലിബ്രിറ്റികൾ എന്നിവരെയെല്ലാം വിവാഹ ചടങ്ങുകളിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ശനിയാഴ്ച അദാനി ഗ്രൂപ്പ് ജീവനക്കാർക്കായി സ്വീകരണം ഒരുക്കിയിട്ടുണ്ട്. വളരെ ചെറിയ ഒരു സ്വകാര്യ ചടങ്ങായിരുന്നു മകൻ്റെ വിവാഹം എന്നും എല്ലാ അഭ്യുദയകാംക്ഷികളെയും ക്ഷണിക്കാൻ കഴിയാത്തതിനാൽ ക്ഷമ ചോദിക്കുന്നു എന്നും അദാനി എക്സിൽ എഴുതി.