അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ണ്ട് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​ന്ത്യ​ശാ​സ​ന​ത്തെ എ​തി​ർ​ത്ത് റ​ഷ്യ. ച​ർ​ച്ച​ക​ൾ​ക്ക് സ​മ​യം കൊ​ടു​ക്ക​ണ​മെ​ന്നും യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​യി ആ​രും ഭീ​ഷ​ണി​യും അ​ന്ത്യ​ശാ​സ​ന​വും മു​ഴ​ക്കേ​ണ്ട​തി​ല്ലെ​ന്നും റ​ഷ്യ അറിയിച്ചു. ട്രം​പി​ന്‍റെ അ​ന്ത്യ​ശാ​സ​ന​ത്തി​ന് പു​ല്ലു​വി​ല ക​ൽ​പ്പി​ച്ച് നേ​ര​ത്തെ ഇ​റാ​ൻ വെ​ല്ലു​വി​ളി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ യു​എ​ൻ സു​ര​ക്ഷ കൗ​ൺ​സി​ൽ ക​ട​മ നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന് റ​ഷ്യ ആ​വ​ശ്യ​പ്പെ​ട്ടു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം അ​റി​യി​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു നാ​ഗ​രി​ക​ത​യെ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​മെ​ന്ന ട്രം​പി​ന്‍റെ കൊ​ല​വി​ളി​യോ​ടാ​ണ് റ​ഷ്യ പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Related Posts