ന്യൂഡൽഹിയിൽ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് പാചകവാതക സിലിണ്ടർ തുറന്നിട്ട് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഓൾഡ് സീമാപുരിയിൽ താമസിക്കുന്ന 24 വയസുകാരനായ യുവാവാണ് 16-17 വയസ് മാത്രം പ്രായമുള്ള തൻ്റെ അയൽവാസിയായ കൗമാരക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഇന്നലെ ഡൽഹിയിലെ ഷഹ്ദാരയിൽ വൈകിട്ട് 5.30-ഓടുകൂടിയായിരുന്നു സംഭവം.

യുവാവ് പെൺകുട്ടിയെ കുറച്ചുനാളായി ശല്യം ചെയ്തു വരികയായിരുന്നു. അങ്ങനെ ഇന്നലെ യുവാവ് പെൺകുട്ടിയുടെ വീട്ടിൽ എത്തുകയും മൂന്നോ നാലോ തവണ കുത്തി പരിക്കേൽപ്പിക്കുകയും ആയിരുന്നു. പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ നില ഗുരുതരമായി തുടരുകയാണ്. പെൺകുട്ടിയെ കുത്തിയ ശേഷം 6:20-ഓടെ സ്വന്തം വീട്ടിലെത്തിയ യുവാവ് വാതിലുകൾ അടച്ച ശേഷം എൽപിജി സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു. യുവാവിൻ്റെ മൃതദേഹം അടുക്കളയ്ക്ക് സമീപം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഒരു ഇ-കൊമേഴ്സ് പോർട്ടലിൽ ഡെലിവറി എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു യുവാവ്.

Related Posts