അഫ്‌ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ൽ ഒ​രു വീ​ട് ത​ക​ർ​ന്ന് എ​ട്ട് പേ​ർ മ​രി​ക്കു​ക​യും ഒ​രു കു​ട്ടി​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. അഫ്‌ഗാ​​നി​സ്ഥാ​നി​ലെ ഹി​ന്ദു​കു​ഷ് മേ​ഖ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച 5.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് ജ​ർ​മ്മ​ൻ റി​സ​ർ​ച്ച് സെ​ന്‍റ​ർ ഫോ​ർ ജി​യോ​സ​യ​ൻ​സ​സ് (GFZ) അ​റി​യി​ച്ചു. 177 കി​ലോ​മീ​റ്റ​ർ (110 മൈ​ൽ) ആ​ഴ​ത്തി​ലാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. ന​വം​ബ​റി​ൽ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ 6.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​ത്തി​ൽ 27 പേ​ർ മ​രി​ക്കു​ക​യും നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ൾ ന​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related Posts