യുഎസിന്‍റെ ഒരു എഫ്–35 യുദ്ധവിമാനം കൂടി മധ്യ ഇറാനിൽ വെടിവച്ചിട്ടെന്ന് ഇറാൻ. മധ്യ ഇറാനിലാണ് വടിവെച്ചിട്ടതെന്നും പൈലറ്റ് രക്ഷപെട്ടിരിക്കാൻ സാധ്യതയില്ലെന്നും മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പുതിയ നൂതന പ്രതിരോധ സംവിധാനം ഉപയോഗിച്ച് സെൻട്രൽ ഇറാനിലെ ആകാശത്ത് വച്ച് എഫ് 35 യുദ്ധവിമാനം തകർത്തതായി ഐആർജിസിയും അറിയിച്ചു.

വടിവെച്ചിട്ട വിമാനത്തിന്‍റെ തകർന്ന ഭാഗങ്ങളുടെ ദൃശ്യങ്ങളും മുംബൈയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇറാൻ എക്സിൽ പങ്കുവച്ചു. അതേസമയം യുഎസ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. പുതിയ നൂതന പ്രതിരോധ സംവിധാനം ഉപയോഗിച്ച് സെൻട്രൽ ഇറാനിലെ ആകാശത്ത് വച്ച് അതിക്രമിച്ചു കടന്ന എഫ് 35 യുദ്ധവിമാനം തകർത്തതായി ഐആർജിസിയും അറിയിച്ചു.

നേരത്തെ, യുദ്ധത്തിനിടെ യുഎസിന്‍റെ ഒരു എഫ് 35 വിമാനം വെടിവെച്ചിട്ടതായി ഐആർജിസി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിനോട് യുഎസ് പ്രതികരിച്ചിരുന്നില്ല.

Related Posts