ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലു​ണ്ടാ​യ ച​ര​ക്കു​നീ​ക്ക പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യാ​ൻ ബ്രി​ട്ട​ൻ വി​ളി​ച്ചു​ചേ​ർ​ത്ത സു​പ്ര​ധാ​ന യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി പ​ങ്കെ​ടു​ക്കും. ഈ ​ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി വി​ക്രം മി​സ്രി ല​ണ്ട​നി​ലേ​ക്ക് തി​രി​ക്കും. ഇ​റാ​ൻ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​ണ്ടാ​യ ഊ​ർ​ജ, സാ​മ്പ​ത്തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ മ​റി​ക​ട​ക്കാ​നാ​ണ് ബ്രി​ട്ട​ൻ ഈ ​ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ച​ത്.

ലോ​ക​ത്തി​ലെ പ്ര​ധാ​ന രാ​ജ്യ​ങ്ങ​ളെ​യും യോ​ഗ​ത്തി​ൽ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. പ​ശ്ചി​മേ​ഷ്യ​യു​മാ​യു​ള്ള അ​ടു​ത്ത ബ​ന്ധം ക​ണ​ക്കി​ലെ​ടു​ത്തും ലോ​ക​ത്തി​ലെ വ​ലി​യൊ​രു സാ​മ്പ​ത്തി​ക ശ​ക്തി എ​ന്ന നി​ല​യി​ലുമാ​ണ് ഇ​ന്ത്യ​യെ ഈ ​ച​ർ​ച്ച​യി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. ഇ​ന്ത്യ​യു​ടെ ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി​യു​ടെ വ​ലി​യൊ​രു ഭാ​ഗം ഈ ​വ​ഴി​യി​ലൂ​ടെ​യാ​യ​തി​നാ​ൽ ഇ​ന്ത്യ​യ്ക്ക് അ​തീ​വ നി​ർ​ണാ​യ​ക​മാ​ണ് ഈ ​ച​ർ​ച്ച​.

Related Posts