ഇന്ത്യയിൽ ഡീസലിനും പ്രീമിയം പെട്രോളിനും വില വർദ്ധിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ പ്രീമിയം പെട്രോളിനും ഡീസലിനുമാണ് വില വർദ്ധിച്ചത്. എക്‌സ്‌പി 100 പെട്രോളിൻ്റെ വില 149 രൂപയിൽ നിന്ന് 160 രൂപയാക്കി. ഡീസൽ എക്‌സ്ട്രാ ഗ്രീൻ വില 91. 49 രൂപയിൽ നിന്ന് 92. 99 രൂപയാക്കി.

ഡീസലിൻ്റെയും പ്രീമിയം പെട്രോളിൻ്റെയും വില വർദ്ധനവിന് പിന്നിലെ കാരണം ഇന്ത്യൻ ഓയിൽ വ്യക്തമാക്കിയിട്ടില്ല. ആഗോള അസംസ്കൃത എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകളും യുഎസ്-ഇറാൻ യുദ്ധവുമാണ് കാരണമെന്നാണ് വിലയിരുത്തുന്നത്. വിമാന ഇന്ധനത്തിൻ്റെ വില രണ്ട് മടങ്ങോളം വർദ്ധിപ്പിച്ചു. ചരിത്രത്തിൽ ആദ്യമായാണ് വിമാന ഇന്ധനത്തിൻ്റെ വില രണ്ട് ലക്ഷം കടന്നത്.

Related Posts