ഊട്ടിയിലെ തേയിലക്കാട്ടില്‍ കടുവകളുടെ സാന്നിധ്യം. നഗരത്തിന് കുറച്ചകലെയുള്ള സ്വകാര്യ എസ്റ്റേറ്റിലാണ് കടുവകളുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടത്. എസ്റ്റേറ്റ് തൊഴിലാളികളാണ് കടുവകളെ ആദ്യം കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകര്‍ കടുവയും കുഞ്ഞുങ്ങളുമാണ് തോട്ടത്തില്‍ ഉള്ളതെന്നു സ്ഥിരീകരിച്ചു.

‘കടുവകൾ ഗ്രാമത്തിൽ പ്രവേശിക്കാൻ സാധ്യതയില്ല. എന്നിരുന്നാലും, മുൻകരുതൽ എന്ന നിലയിൽ, നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്, കൂടാതെ പ്രദേശത്ത് വനം ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. തൊഴിലാളികളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്,’ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രാം പ്രകാശ് പറഞ്ഞു.

കടുവകളെ ഭയന്ന് ജോലിക്കിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണ് തൊഴിലാളികള്‍.
പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

Related Posts