ഇലക്ട്രോണിക്സിറ്റിയുമായി ബന്ധിപ്പിക്കുന്ന നമ്മ മെട്രോ യെലോ ലൈനിൽ (ആർവി റോഡ് – ബൊമ്മസന്ദ്ര) അടുത്തമാസം രണ്ടു ട്രെയിനുകൾ കൂടി ഓടിത്തുടങ്ങുമെന്നു ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) അറിയിച്ചു. മേയ് മുതൽ തിരക്കേറിയ സമയങ്ങളിൽ ട്രെയിനുകൾക്കിടയിലെ ഇടവേള 5 മിനിറ്റായി ചുരുങ്ങും. 19.15 കിലോമീറ്റർ പാതയിൽ നിലവിൽ 8 ട്രെയിനുകളാണു സർവീസ് നടത്തുന്നത്.
തിരക്കേറിയ സമയങ്ങളിൽ 9 മിനിറ്റും അല്ലാത്തപ്പോൾ 14 മിനിറ്റുമാണ് ഇടവേള. രാവിലെ 8 മുതൽ ഉച്ചയ്ക്കു 12 വരെയും വൈകിട്ട് 4 മുതൽ രാത്രി 9 വരെയുമാണു തിരക്കേറിയ സമയം. യെലോ ലൈനിൽ ഇടവേള കുറയുന്നത് ആയിരക്കണക്കിനു യാതക്കാർക്ക് ആശ്വാസമാകും.

Related Posts