ഓൺലൈൻ ഗെയിം കളിച്ച് കടക്കെണിയിലായ എംബിബിഎസ് വിദ്യാർഥി ജീവനൊടുക്കി. 80,000 രൂപയുടെ ബാധ്യതയുണ്ടെന്നു പൊലീസ് പറയുന്നു. കർണാടക കലബുർഗി സ്വദേശി അനിഷ്കർ ചവാനെ(21) ഹോസ്റ്റൽ
മുറിയിലെ ഫാനിലാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ‘പരിശോധനയിൽ അദ്ദേഹം തൂങ്ങിമരിച്ചതാണെന്ന് സ്ഥിരീകരിച്ചു. റിംസ് ഡോക്ടർമാരും ഫോറൻസിക് വിദഗ്ധരും ഞങ്ങളുടെ പ്രാദേശിക പോലീസ് സംഘവും സംഭവസ്ഥലം പരിശോധിച്ചു, ആത്മഹത്യയാണെന്ന് നിഗമനത്തിലെത്തി’ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

“അനിഷ്കർ തൻ്റെ സുഹൃത്തുക്കളിൽ നിന്ന് ഏകദേശം 70,000 മുതൽ 80,000 രൂപ വരെ കടം വാങ്ങിയിരുന്നു, ഈ ഗെയിമുകൾ കളിക്കുന്നതിനിടെ ആ പണം നഷ്ടപ്പെട്ടു. ഈ സാമ്പത്തിക നഷ്ടത്തിൽ മനംനൊന്ത് അയാൾ ഇന്നലെ രാത്രി ആത്മഹത്യ ചെയ്തു,” ബിദാർ എസ്പി പറഞ്ഞു.
ബീദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (ബ്രിംസ്)അവസാന വർഷ വിദ്യാർഥിയാണ്. കടം വീട്ടാൻ സമ്മർദം ഉണ്ടായിരുന്നോ എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.

Related Posts