കേരള സമാജം ബാംഗ്ലൂർ യെലഹങ്ക സോൺ വനിതാവിഭാഗം, പാർവ്വതി ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്കൊപ്പം ബ്യാട്ടരായണപുരയിൽ കേക്ക് മുറിച്ചു ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. ലേഡീസ് വിംഗ് കൺവീനർ ഷൈനി ഗിരീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിനാൻസ് കൺവീനർ സുനിത വിനോദ്, വൈസ് ചെയർപേഴ്സൺ അനുമോൾ, വിപിൻ സംസാരിച്ചു. ട്രസ്റ്റ് അധികാരിയെ ആദരിക്കുകയും ചെയ്തു.
സോൺ ചെയർമാൻ റെജി എം ജി കൺവീനർ അനീഷ് കൃഷ്ണൻ, വൈസ് ചെയർമാൻ അജയൻ എം ബി, സത്യശീലൻ ജോയിൻ കൺവീനർ വിപിൻ രാജു, ഗോകുൽ, ബിനു ചെയർപേഴ്സൺ ആഷാ വിജയഗോപാൽ മറ്റു വനിതാ വിഭാഗം ഭാരവാഹികളായ ജിസി രഘു, അശ്വതി സന്തോഷ്, മീനു ജോർജ്, അനിത എസ് പിള്ളൈ, മീനു എന്നിവർ നേതൃത്വം നൽകി.