ഏപ്രിൽ 1ന് ലിംഗായത്ത് ആസ്ഥാനമായ തുമക്കുരു സിദ്ധഗംഗ മഠത്തിൽ നടക്കുന്ന ശിവകുമാര സ്വാമി ജയന്തിയിൽ രാഷ്ട്രപതി ദ്രൗപദി മുർമു വിശിഷ്ടാതിഥിയാകും. രാഷ്ടപതി 31നു ബെംഗളൂരുവിലെത്തും. ലോക്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി കോപ്റ്ററിൽ തുമക്കൂരുവിലേക്കു പോകും.
മഠത്തിൻ്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുമായി രാഷ്ട്രപതി സംവദിക്കും. 10000 വിദ്യാർഥികളെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി.സോമണ്ണ പറഞ്ഞു.