കേരള സമാജം സിറ്റി സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. മഡിവാള ഹോങ്ങസാന്ദ്രയിലുള്ള ‘കാരുണ്യാലയ’ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം കേക്ക് മുറിച്ചും കലാപരിപാടികൾ നടത്തിയും ഭക്ഷണം കഴിച്ചും ആഘോഷിച്ചു.

ആഘോഷങ്ങൾ കേരള സമാജം സിറ്റി സോൺ ചെയർമാൻ പ്രസീദ് കുമാർ ഉദ്ഘാടനം ചെയ്തു. സോൺ വനിതാ വിഭാഗം ചെയർപേർസൺ ലക്ഷ്മി ഹരികുമാർ അധ്യക്ഷത വഹിച്ചു.

സോൺ കൺവീനർ പ്രിജി, വനിതാ വിഭാഗം ചെയർപേർസൺ സുധ വിനീഷ്, സോൺ വനിതാ വിഭാഗം കൺവീനർ മിനി സതീഷ്, ഫിനാൻസ് കൺവീനർ സഹിന അശോക്, മെഴ്‌സി ഇമ്മാനുവൽ, ശ്രീജ മുകുന്ദൻ ഫിനാൻസ് കൺവീനർ വിജയൻ തോനൂർ, പി കെ മുകുന്ദൻ എന്നിവർ സംബന്ധിച്ചു.

Related Posts