ഈസ്റ്റർ, വിഷു അവധി പ്രമാണിച്ചു ഹുബ്ബള്ളി, ബെംഗളുരു എന്നിവിടങ്ങളിൽ നിന്നു കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കുമുള്ള വാരാന്ത്യ സ്പെഷൽ ട്രെയിനുകളുടെ സർവീസ് മെയ് അവസാനം വരെ നീട്ടി. ഈ മാസം അവസാനം വരെയുണ്ടായിരുന്ന സർവീസുകളാണു 2 മാസത്തേക്കു കൂടി നീട്ടിയത്.

സർവീസ് നീട്ടിയ സ്പെഷൽ ട്രെയിനുകൾ

എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് പ്രതിവാര എക്‌സ്പ്രസ് (06547, എല്ലാ ബുധനാഴ്ച‌യും)
എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് പ്രതിവാര എക്‌സ്പ്രസ് (06547, ബുധനാഴ്ച‌കളിൽ) മെയ് 27 വരെയും തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബെംഗളുരു (06548, വ്യാഴാഴ്ചകളിൽ) മെയ് 28 വരെയും സർവീസ് നടത്തും.

എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് പ്രതിവാര എക്‌സ്പ്രസ് (06555, എല്ലാ വെള്ളിയാഴ്ചയും
എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് പ്രതിവാര എക്‌സ്പ്രസ് (06555, വെള്ളിയാഴ്ചകളിൽ) മെയ് 29 വരെയും തിരുവനന്തപുരം നോർത്ത്-എസ്എംവി ടി ബെംഗളൂരു (06556, ഞായറാഴ്ചകളിൽ) മെയ് 31 വരെയും സർവീസ് നടത്തും.

ബെംഗളൂരു വഴിയുള്ള ഹുബ്ബള്ളി-കൊല്ലം പ്രതിവാര സ്പെഷൽ (07313, എല്ലാ ഞായറാഴ്ചയും
ബെംഗളൂരു വഴിയുള്ള ഹുബ്ബള്ളി-കൊല്ലം പ്രതിവാര സ്പെഷൽ (07313, ഞായറാഴ്ചകളിൽ മെയ് 24 വരെയും
കൊല്ലം-ഹുബ്ബള്ളി പ്രതിവാര സ്പെഷൽ (07314), തിങ്കളാഴ്ചകളിൽ) മെയ് 25 വരെയും സർവീസ് നടത്തും.

എസ്എംവിടി ബെംഗളുരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (06523, എല്ലാ തിങ്കളാഴ്ചയും
എസ്എംവിടി ബെംഗളുരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (06523, തിങ്കളാഴ്ചകളിൽ) മെയ് 25 വരെയും തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളുരു (06524, ചൊവ്വാഴ്ചകളിൽ) മെയ് 26 വരെയും സർവീസ് നടത്തും.

Related Posts