മും​ബൈ​യിൽ കാ​മു​കി​യു​ടെ വീട്ടുകാർ വി​വാ​ഹ​ത്തി​ന് എ​തി​ർ​ത്ത​തി​ൽ മ​നം​നൊ​ന്ത് പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ജീ​വ​നൊ​ടു​ക്കി. ക​ലീ​ന പോ​ലീ​സ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ഭ​യ്യാ​സാ​ഹേ​ബ് ഭീം​റാ​വു വാ​വാ​ലെ(32) എ​ന്ന​യാ​ളാണ് ആത്മഹത്യ ചെയ്തത്. മാ​ർ​ച്ച് 15 നാ​ണ് ഇ​യാളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മും​ബൈ പ​ർ​ഭാ​നി സ്വ​ദേ​ശി​യാ​ണ് ഇ​യാ​ൾ.

മും​ബൈ പോ​ലീ​സി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഭ​യ്യാ​സാ​ഹേ​ബി​ന്‍റെ പി​താ​വ് ന​ൽ​കി​യ പ​രാ​തി​യു​ടെ​യും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലെ ഉ​ള്ള​ട​ക്ക​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ൾ നാ​ന്ദേ​ഡി​ൽ നി​ന്നു​ള്ള ഒ​രു യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

ഈ ​ബ​ന്ധ​ത്തെ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ എ​തി​ർ​ത്തി​രു​ന്നു. കൂ​ടാ​തെ പ്ര​ണ​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യും ചെ​യ്തു. ജീ​വ​നൊ​ടു​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഷ​ൻ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും പ​റ​ഞ്ഞ് യു​വ​തി​യു​ടെ കു​ടും​ബം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ആത്മഹത്യ കു​റി​പ്പി​ലു​ണ്ട്.

Related Posts