എസ് എൻ ഡി പി ആർ.ടി നഗർ ശാഖയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം വിപുലമായി ആഘോഷിച്ചു. വനിതാ വിഭാഗം പ്രസിഡണ്ട് സുമാ പ്രഭാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, മുഖ്യാതിഥിയായി പങ്കെടുത്ത ഡോ.ശാലിനി ബാലൻ “നൽകുന്നതിലൂടെ നേടുക” (Give to Gain) എന്ന ഈ വർഷത്തെ വനിതാദിന സന്ദേശത്തെ ആസ്പദമാക്കി പ്രചോദനാത്മകമായ പ്രഭാഷണം നടത്തി.
യൂണിയൻ സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ ചടങ്ങിൽ സന്നിഹിതനായിരുന്നു. യൂണിയൻ വനിതാ വിഭാഗം പ്രസിഡന്റ് പ്രസന്ന സേനൻ, കമ്മിറ്റി അംഗം സുഷമ മനോജ്, ശാഖാ വനിതാ വിഭാഗം സെക്രട്ടറി അഞ്ജു അജീഷ്, ട്രഷറർ സരോജിനി കെ.കെ., ശാഖാ പ്രസിഡണ്ട് ചന്ദ്രസേനൻ, സെക്രട്ടറി സുജിത് ലാൽ, യൂത്ത് വിങ് സെക്രട്ടറി സഞ്ജന പ്രമോദ്, ശാലിനി സന്ദീപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കമ്മിറ്റി അംഗങ്ങളും വൻ ജനപങ്കാളിത്തവും പരിപാടിയിൽ ഉണ്ടായിരുന്നു.
നമ്മുടെ കഴിവുകളും അറിവും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിലൂടെ കൂടുതൽ അറിവും അവസരങ്ങളും നേടാൻ സാധിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. ചടങ്ങിനോടനുബന്ധിച്ച് സംഘടനയുടെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. തുടർന്ന് നടന്ന കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. പരിപാടിയുടെ അവസാനം ലഘുഭക്ഷണ വിതരണവും നടന്നു.