പ​ശ്ചി​മേ​ഷ്യ​ൻ‌ സം​ഘ​ർ​ഷം തുടരുന്ന സാഹചര്യത്തിൽ ഇ​ന്ധ​ന പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ഡീ​സ​ൽ വി​ത​ര​ണം ഇ​ന്ത്യ പു​നഃ​രാ​രം​ഭി​ച്ചു. ഇ​ന്ധ​നം ന​ൽ​കു​ന്ന​ത് ഇ​ന്ത്യ -​ ബം​ഗ്ലാ​ദേ​ശ് സൗ​ഹൃ​ദ പൈ​പ്പ്‌​ലൈ​ൻ വ​ഴി​യാ​ണ്. 5,000 ട​ൺ ഡീ​സ​ൽ ആ​സാ​മി​ലെ നു​മാ​ലി​ഗ​ഡ് റി​ഫൈ​ന​റി​യി​ൽ നി​ന്ന് ചൊ​വ്വാ​ഴ്‌​ച​യോ​ടെ ബം​ഗ്ലാ​ദേ​ശി​ലെ​ത്തു​മെ​ന്ന് ബം​ഗ്ലാ​ദേ​ശ് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് റൈ​സാ​നൂ​ർ റ​ഹ്മാ​ൻ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ ന​ൽ​കു​ന്ന ഇ​ന്ധ​നം ബം​ഗ്ലാ​ദേ​ശി​ലെ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ച​ര​ക്ക് ഗ​താ​ഗ​തം നി​ല​ച്ച​താ​ണ് ബം​ഗ്ലാ​ദേ​ശി​ലെ ക​ടു​ത്ത ഇ​ന്ധ​ന പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​ത്. ആ​വ​ശ്യ​മാ​യ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ 95 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​മാ​ണ് ബം​ഗ്ലാ​ദേ​ശ്.

പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ബം​ഗ്ലാ​ദേ​ശി​ൽ ക​ടു​ത്ത ഇ​ന്ധ​ന നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​ല​വി​ൽ കാ​റു​ക​ൾ​ക്ക് 40 ലി​റ്റ​റും ടു ​വീ​ല​റു​ക​ൾ​ക്ക് 10 ലി​റ്റ​റുമാ​യി ഇ​ന്ധ​ന വി​ത​ര​ണം പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു.

Related Posts