ബെംഗളൂരു തരബനഹള്ളിയിൽ പ്രണയബന്ധത്തിലെ തർക്കത്തെ തുടർന്ന് യുവാവ് യുവതിയെയും മാതാപിതാക്കളെയും പെട്രോൾ ഒഴിച്ച് കത്തിച്ചു. സംഭവത്തിൽ പ്രതിയായ പാണ്ഡുരംഗ എന്ന ചന്ദ്രുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേരും ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺസുഹൃത്തായ സുമലതയെയും മാതാപിതാക്കളെയുമാണ് ചന്ദ്രു ആക്രമിച്ചത്. സുമലതയും ചന്ദ്രുവും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. മറ്റൊരു യുവതിയുമായി ചന്ദ്രു ബന്ധം സ്ഥാപിച്ചത് സുമലത ചോദ്യം ചെയ്തു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം. സുമലതയുടെ അമ്മ മ‌ഞ്ജമ്മയുടെ പരിക്ക് ഗുരുതരമെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

Related Posts