ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ സമ്പൂർണ ബജറ്റ് ലോക്സഭയിൽ അവതരിക്കുന്നതിനിടെ സഭയിൽ പ്രതിപക്ഷ ബഹളം. കുംഭമേളയെ ചൊല്ലിയാണ് പ്രതിപക്ഷ ബഹളം. നിലവിലെ ആദായ നികുതി സ്ലാബുകളിൽ മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. നിലവിൽ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് 5 ലക്ഷമായി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്.

വിലക്കയറ്റം പിടിച്ചു നിർത്താനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനും നികുതി യിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. നികുതിയിൽ ഉണ്ടായ കുറവും കടമെടുപ്പ് ഒരു പരിധി വെട്ടിക്കുറച്ചതും കാരണം കേരളത്തി നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് കേരളത്തിൻ്റെ ആവശ്യം.

Related Posts