എന്ന ലിവ്-ഇൻ പങ്കാളിയായ മോഹൻറാവുവിനെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു അറസ്റ്റിൽ. ബിന്ദുവിൻ്റെ കാമുകൻ വിനയ്, കൂട്ടാളി ധനുഷ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 19നു മോഹൻ റാവുവിനെ വിനയ് കത്തികൊണ്ടു കുത്തുകയും തുടർന്നു പ്രതികളായ 3 പേരും ചേർന്നു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ബാഗൽഗുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഫെബ്രുവരി 28നു മഞ്ജുനാഥ നഗറിലെ വാടകവീട്ടിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിനയിനെ ബിന്ദു വിവാഹം ചെയ്യുന്നതു തടഞ്ഞതാണു പ്രകോപനമെന്നാണു മൊഴി.
കാലഭൈരവ, ഭജ്റംഗി, പൊലീസ് ക്വാർട്ടേഴ്സ് തുടങ്ങിയ കന്നഡ ചിത്രങ്ങളിൽ ബിന്ദു വേഷമിട്ടിട്ടുണ്ട്.

Related Posts