ഗൾഫ് മേഖലയിൽ കുടുങ്ങിയ കന്നഡിഗരെ തിരിച്ചെത്തിക്കാൻ വേണ്ട നടപടി ഊർജിതമാക്കാണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തെഴുതി. പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തുക, കേന്ദ്ര വിദേശകാര്യ, വ്യോമയാന മന്ത്രാലയത്തിൻ്റെയും സംസ്ഥാന സർക്കാരുകളുടെയും വിമാനക്കമ്പനി ഓപ്പറേറ്റർമാരുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക ദൗത്യസേന രൂപീകരിക്കണമെന്നും സിദ്ധരാമയ്യ പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ ആവശ്യപ്പെട്ടു.
കർണാടകയിൽ നിന്നുള്ളവരെ സഹായിക്കാൻ സംസ്ഥാന, ജില്ലാ തലങ്ങളിൽ എമർജൻസി ഓപ്പറേഷൻസ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്.