വാട്സ്ആപ്പ് പലപ്പോഴായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാറുണ്ട്. ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അവർ. വാട്‌സാപ്പിൽ വരാനിരിക്കുന്ന മെസ്സേജ് ഷെഡ്യൂളിംഗ് ഫീച്ചർ ഉപയോക്താക്കൾ ഏറെ കാലമായി കാത്തിരുന്ന മെസ്സേജുകൾ ഷെഡ്യൂൾ ചെയ്യാനുള്ള (Message Schedule) ഫീച്ചർ വാട്‌സാപ്പ് പരീക്ഷിച്ചുവരികയാണ്. ഐഒഎസ് (iOS) ബീറ്റ പതിപ്പിലാണ് (version 26.7.10.72) നിലവിൽ ഈ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും ഈ പുതിയ ഫീച്ചർ ലഭ്യമാകുമെന്ന് വാബീറ്റഇൻഫോ (WABetaInfo) റിപ്പോർട്ട് ചെയ്യുന്നു

ഒരു സന്ദേശം ടൈപ്പ് ചെയ്ത ശേഷം അത് അയക്കേണ്ട സമയവും തീയതിയും മുൻകൂട്ടി നിശ്ചയിക്കാൻ (Schedule) സാധിക്കുന്നതാണ് പുതിയ ഫീച്ചർ. നിശ്ചയിച്ച സമയമായാലുടൻ സന്ദേശം സ്വയമേവ അയക്കപ്പെടും. ജന്മദിനാശംസകൾ, വിവാഹ വാർഷിക ആശംസകൾ എന്നിവ കൃത്യസമയത്ത് അയക്കാൻ ഈ സൗകര്യം ഏറെ ഉപകാരപ്പെടും. ഗ്രൂപ്പ് ചാറ്റുകളിലും ഇത്തരം സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാൻ സാധിക്കും. അയച്ചിട്ടില്ലാത്ത ഷെഡ്യൂൾ ചെയ്ത സന്ദേശങ്ങളുടെ എണ്ണവും ഉപയോക്താക്കൾക്ക് കാണാൻ സാധിക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.