പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ ഇറാനിലുള്ള പൗരന്മാർക്ക് രാജ്യം വിടാൻ നിർദ്ദേശം നൽകി ഇന്ത്യ. എത്രയും വേഗം രാജ്യം വിടണമെന്നാണ് പൌരന്മാരോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. പൌരന്മാർക്ക് സഹായത്തിന് എംബസിയെ ബന്ധപ്പെടാം. ഹെൽപ് ലൈൻ നമ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലഭ്യമായ ഗതാഗത മാർഗ്ഗമുപയോഗിച്ച് രാജ്യം വിടാനും പാസ്പോർട്ട് അടക്കം രേഖകൾ കയ്യിൽ കരുതാനും നിർദ്ദേശിച്ചിട്ടുണ്ട്.

സുരക്ഷാ സാഹചര്യം വഷളാകുന്ന സാഹചര്യത്തിൽ നേരത്തെ സ്വീഡനും സെർബിയയുമടക്കം ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും നിലവിൽ അവിടെയുള്ളവർ എത്രയും വേഗം രാജ്യം വിടാനുമാണ് നിർദ്ദേശം.

Related Posts