സർവജ്ഞനഗർ എം.എൽ.എയും ഊർജ മന്ത്രിയുമായ മലയാളി മന്ത്രി കെ.ജെ. ജോർജ് തുടർച്ചയായി രണ്ട് ദിവസം പര്യടനം നടത്തി. ജനങ്ങളുമായി സമ്പർക്കം പുലർത്തിയും പദ്ധതികളുടെ നിർവഹണം നേരിട്ട് നിരീക്ഷിച്ചും നടത്തിയ സന്ദർശനം വേറിട്ട അനുഭവമായി. ലിംഗരാജപുര വാർഡിൽ, കണക്റ്റിവിറ്റി വർധിപ്പിക്കുന്നതി ലും ജനങ്ങളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
മണ്ഡലത്തിൽ നടക്കുന്ന അടിസ്ഥാന സൗകര്യ പദ്ധ തികളുടെ സമഗ്ര പരിശോധനയും മന്ത്രി നടത്തി. കെ-റൈഡ് നിർമിച്ച ബന സ്വാഡി റെയിൽവേ അടിപ്പാതക്കുള്ള നിർദിഷ്ട സ്ഥലം പരിശോധിച്ചു. വാഹന ഗതാഗതം മെച്ചപ്പെടുത്തുന്ന തിനായി രൂപകൽപന ചെയ്‌ത നടപടികൾ സുഗമമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.