കർണാടക ആർടിസിയുടെ ബെംഗളൂരുവിൽ നിന്നുള്ള വാരാന്ത്യ വിനോദസഞ്ചാര പാക്കേജിനു തുടക്കമായി. ശനി, ഞായർ ദിവസങ്ങളിലാണു സർവീസ്.

ചിക്കതിരുപ്പതി (കോട്ടലിംഗേശ്വര, ബംഗാരു തിരുപ്പതി, മുളബാഗിലു, കുരുടുമല വഴി),
ഗഗനചുക്കി (സോമനാഥ പുര, തലക്കാട്, മധ്യരംഗ, ബാരാ ചുക്കി വഴി),
മേലുകോട്ടെ (ശ്രീരംഗപട്ടണ, കല്ലഹള്ളി ബ്രഴി)
എന്നീ 3 പാക്കേജ് യാത്രകളാണ് ഒരുക്കിയിരിക്കുന്നത്.

രാജഹംസ നോൺ എസി ബസിൽ മുതിർന്നവർക്ക് 750 രൂപയും കുട്ടികൾക്ക് 600 രൂപയും അശ്വമേധ ക്ലാസി ക്കിൽ ബസിൽ മുതിർന്നവർക്ക് 600 രൂപയും കുട്ടികൾക്ക് 450 രൂപയുമാണു ടിക്കറ്റ് നിരക്ക്.

Related Posts