കർണാടകയിൽ കാർ ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി ഉള്‍പ്പെടെ 7 പേർ മരിച്ചു. ഇന്ന് പുലർച്ചെ കർണാടക ഹോസ്കോട്ടെ-ദാബസ്പേട്ട് ദേശീയപാതയിലെ എം സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടം ഉണ്ടായത്. കാറിൽ യാത്ര ചെയ്യുകയായിരുന്ന 6 പേരും ബൈക്ക് യാത്രികനുമാണ് മരിച്ചത്. കോലാർ ജില്ലയിൽ നിന്നുള്ളവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
അമിതവേഗത്തിലെത്തിയ കാർ ആദ്യം ബൈക്കിനെ ഇടിക്കുകയും തുടർന്ന് ചരക്കുലോറിയിൽ ഇടിച്ചുകയറുകയായിരുന്നു. ചരക്കുലോറി ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഹോസ്കോട്ടെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.