ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ തന്‍റെ മകന്‍റെ വിവാഹം പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രസിഡന്‍റ് ദ്രൗപതി മുർമു എന്നിവരെ ക്ഷണിച്ചു. ഇക്കാര്യം താരം തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. വിവാഹം ക്ഷണിക്കാനായി സച്ചിനെത്തിയത് കുടുംബസമേതമാണ്. മാർച്ച് 3 നാണ് സച്ചിന്‍റെ മകൻ അർജുന്‍റെയും ഭാവിവധുവായ സാനിയയുടെയും വിവാഹ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. മാർച്ച് 5 നാണ് വിവാഹം. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ഓഗസ്റ്റിൽ നടന്നിരുന്നു.

Related Posts