യലഹങ്ക ഫക്കീർ കോളനിയിൽ ഇടിച്ചുനിരത്തലിൽ വീടു നഷ്ടപ്പെട്ടവരിൽ പ്രാഥമിക ഘട്ടത്തിൽ 29 കുടുംബങ്ങൾക്ക് മാത്രമേ ഫ്ലാറ്റുകൾ ലഭിക്കാൻ സാധ്യതയുള്ളൂ. ബയ്യപ്പനഹള്ളിയിൽ രാജീവ് ഗാന്ധി ആവാസ് യോജന പ്രകാരമുള്ള ഫ്ലാറ്റുകളാണ് ഇവർക്കു നൽകുന്നത്. 17 വർഷമായി ഇവിടെ താമസിച്ചു വരുന്നുവെന്ന് രേഖാമൂലം തെളിയിക്കാൻ കഴിഞ്ഞതിനെ തുടർന്നാണ് 29 കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ ഫ്ലാറ്റുകൾ നൽകുന്നത്.

മാലിന്യ നിർമാർജനത്തിനു സർക്കാർ വിജ്‌ഞാപനം ചെയ്‌ത ക്വാറി പ്രദേശം കയ്യേറി നിർമിച്ച 160 വീടുകളാണ് ഡിസംബർ 20ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി അധിക്യതർ ഇടിച്ചു നിരത്തിയത്. കഴിഞ്ഞ 7 മാസത്തിനിടെയാണ് കുടിയൊഴിപ്പിക്കപ്പെട്ട ബാക്കി കുടുംബങ്ങൾ ഫക്കീർ കോളനിയിൽ തമ്പടിച്ചതെന്നു കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇവർക്കു ഫ്ലാറ്റ് നിഷേധിച്ചത്.

Related Posts