നമ്മ മെട്രോയുടെ പുതിയ ടിക്കറ്റ് ചാർജ് 5% വരെ നിരക്ക് ഉയർത്താൻ ടിക്കറ്റ് ചാർജ് നിർണയസമിതി ബിഎംആർസിയോട് ശുപാർശ ചെയ്തു. ഈ മാസം തന്നെ ചാർജ് വർദ്ധന നിലവിൽ വരും. 1രൂപ മുതൽ 5 രൂപ വരെയാണ് ചാർജ് വർദ്ധന ഉണ്ടാവാനാണ് സാധ്യത. കുറഞ്ഞ ചാർജ് 11രൂപയും കൂടിയ ചാർജ് 95 രൂപയുമാകും. നിലവിൽ അത് യഥാക്രമം 10 രൂപയും 90 രൂപയുമാണ്.
എല്ലാ വർഷവും ഫെബ്രുവരിയിൽ ചാർജ്ജ് പരിഷ്കരിക്കാനാണ് സമിതിയുടെ നിർദേശം. കഴിഞ്ഞ വർഷം ഒറ്റയടിക്ക് 71% വരെയാണ് ചാർജ് ഉയർത്തിയത്. ഡൽഹി മെട്രോയിൽ 32കിലോമീറ്റർ യാത്ര ചെയ്യാനുള്ള കൂടിയ ചാർജ് 64 രൂപയാണ്. നമ്മ മെട്രോയിൽ 25 കിലോമീറ്റർ യാത്ര ചെയ്യാൻ 90 രൂപയാണ്. നിലവിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്കാണ് നമ്മ മെട്രോ ഈടാക്കുന്നത്.