സംസ്ഥാന സര്ക്കാര് ജീവനക്കാരും ഉദ്യോഗസ്ഥരും മാസത്തിലെ എല്ലാ ആദ്യ ശനിയാഴ്ചകളിലും ഖാദി ധരിക്കണം. ചീഫ് സെക്രട്ടറി ശാലിനി രജനീഷിന്റെ അധ്യക്ഷതയിൽ വിവിധ സർക്കാർ വകുപ്പുകൾ, കോർപറേഷനുകൾ, ജീവനക്കാരുടെ സംഘടനകൾ, ബോർഡുകൾ, എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. തദ്ദേശീയ ഉൽപന്നങ്ങള് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് തീരുമാനം.
ഖാദി ഉൽപന്നങ്ങളുടെ പ്രചാരണം, ജീവനക്കാരുടെ ക്ഷേമ നടപടികൾ എന്നിവയെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. കൂടാതെ കർണാടക സിൽക്ക് ഇൻഡസ്ട്രീസ് കോർപറേഷൻ (കെ.എസ്.ഐ.സി) നിലവിൽ ഐ എ.എസ് ഉദ്യോഗസ്ഥർക്ക് സിൽക്ക് സാരികളും തുണിത്തരങ്ങളും വാങ്ങുന്നതിന് നിലവിൽ നൽകിവരുന്ന 5 ശതമാനം പ്രത്യേക കിഴിവ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ലഭ്യമാക്കും. ഏപ്രിൽ 21ന് സംരംഭം ഔദ്യോഗികമായി നടപ്പാക്കും.