മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പടെ ആറുപേർ കൊല്ലപ്പെട്ട ബാരാമതി വിമാനാപകടത്തിന് കാരണം കാഴ്ച പരിധി കുറഞ്ഞതെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. ആദ്യ ലാൻഡിംഗിൽ റൺവേ കാണാനാകുന്നില്ലെന്ന് പൈലറ്റ് അറിയിച്ചു.
രണ്ടാം ലാൻഡിംഗിൽ പ്രശ്നമില്ലെന്ന് അറിയിച്ചപ്പോൾ എടിസി ക്ലിയറൻസ് നൽകി. എന്നാൽ അപകടം സംഭവിക്കുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ 8.45ഓടെയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടത്.