ക​ന​ത്ത മ​ഴ​യും മഞ്ഞുവീഴ്ചയും അഫ്‌ഗാനിസ്ഥാനിൽ വൻ നാശനഷ്ടങ്ങൾ വരുത്തിവച്ചു. മൂന്ന് ദിവസത്തിനിടെ രാജ്യത്തെ വിവിധ പ്രവിശ്യകളിലായി 61 പേർ മഞ്ഞുവീഴ്ചയിലും കനത്ത മഴയിലും മരിച്ചു. ഇതുവരെ 110 പേർക്ക് പരിക്കേറ്റതായും വീടുകൾക്ക് വ്യാപക നാശനഷ്ടമുണ്ടായതായും ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ട് ചെയ്തു.

ഒരു പ്രധാന ഹൈവേ അടച്ചതിനാൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു. പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വയിലും ജീവഹാനിയും സ്വത്തും നഷ്ടപ്പെട്ടു. ബുധനാഴ്ചയ്ക്കും വെള്ളിയാഴ്ചയ്ക്കും ഇടയിൽ രാജ്യത്ത് 61 മരണങ്ങൾ സംഭവിച്ചതായി അഫ്ഗാനിസ്ഥാൻ്റെ ദുരന്ത നിവാരണ അതോറിറ്റി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പ്രധാനമായും മധ്യ, വടക്കൻ പ്രവിശ്യകളിലാണ് ഈ മരണങ്ങൾ സംഭവിച്ചത്.

Related Posts