ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യ്‌​യു​ടെ ടി​വി​കെ​യു​മാ​യി സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ഡി​എം​കെ​യു​മാ​യി സ​ഖ്യം തു​ട​രു​മെ​ന്ന് എ​ഐ​സി​സി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. രാ​ഹു​ൽ ഗാ​ന്ധി​യും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ഡി​എം​കെ​യു​മാ​യി 4 മ​ണി​ക്കൂ​ർ ച​ർ​ച്ച ന​ട​ത്തി. എ​ഐ​സി​സി പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ ത​മി​ഴ്നാ​ട്ടി​ൽ വി​ല​ക്കി​. ഡി​എം​കെ​യു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന വി​ധ​ത്തി​ൽ പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ പാ​ടി​ല്ലെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 25 സീ​റ്റി​ൽ മ​ത്സ​രി​ച്ച കോ​ണ്‍​ഗ്ര​സ് 18 സീ​റ്റി​ൽ വി​ജ​യി​ച്ചി​രു​ന്നു. അതേസമയം മ​ന്ത്രി​സ​ഭ​യി​ൽ പ​ങ്കാ​ളി​ത്തം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ​രാ​തി. മ​ത്സ​രി​ക്കാ​ൻ കൂ​ടു​ത​ൽ സീ​റ്റ് വേ​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടും. എന്നാൽ അ​ധി​കാ​ര​ത്തി​ൽ പ​ങ്ക് നേ​ടാ​നു​ള്ള ശ്ര​മം നേ​തൃ​ത​ല യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

Related Posts