ഇന്ത്യയിലെ ജനങ്ങൾ, പ്രത്യേകിച്ച് പുതിയ തലമുറ (ജെൻസി) ബിജെപിയുടെ വികസന മാതൃകയിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മാർച്ച്– ഏപ്രിൽ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നു പ്രതീക്ഷിക്കുന്ന ബംഗാളിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും 3,250 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

രാജ്യത്തുടനീളം ബിജെപിക്കു ലഭിക്കുന്ന സ്വീകാര്യതയെ സൂചിപ്പിക്കാനായി മുംബൈ കോർപറേഷൻ, തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പുകളിലെ നേട്ടങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘‘മഹാരാഷ്ട്രയിലെ നഗരസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ചരിത്രവിജയം നേടി. പ്രത്യേകിച്ച്, തലസ്ഥാനമായ മുംബൈയിൽ. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ബിജെപിക്ക് ആദ്യത്തെ മേയറെ ലഭിച്ചു’’– പ്രധാനമന്ത്രി പറഞ്ഞു.

Related Posts