ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി ഭരണസ്ഥിരത ഉറപ്പാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിക്ക് ഭരണത്തില്‍ സ്ഥിരത ഉറപ്പാക്കാന്‍ കഴിയും. സംസ്ഥാനങ്ങളുടെ മേലുള്ള സാമ്പത്തികഭാരം കുറയ്ക്കുക, രാജ്യത്തിന് ഗുണകരമായ നയരൂപീകരണങ്ങളുടെ ദൗർബല്യം തടയുക, തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങള്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്നു രാഷ്ട്രപതി പറഞ്ഞു. ഒരു കുടുംബമെന്ന നിലയില്‍ നമ്മെ ബന്ധിപ്പിക്കുന്നതും ഇന്ത്യക്കാരെന്ന പൊതുസ്വത്വത്തിൻ്റെ അടിത്തറ പാകുന്നതും ഭരണഘടനയാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

Related Posts