ബെംഗളൂരു നമ്മ മെട്രോ യെലോ ലൈനിൽ (ആർവി റോഡ് – ബൊമ്മസന്ദ്ര) ഏഴാമത്തെ ട്രെയിൻ നാളെ സർവീസ് തുടങ്ങും. ഇതോടെ തിങ്കൾ മുതൽ ശനി വരെ തിരക്കേറിയ സമയങ്ങളിൽ ട്രെയിനുകളുടെ ഇടവേളസമയം 10 മിനിറ്റായി ചുരുങ്ങും. നിലവിൽ 13 മിനിറ്റാണ് ഇടവേള. ഞായറാഴ്‌ചകളിൽ തിരക്കേറിയ സമയങ്ങളിൽ ഇടവേള 15 മിനിറ്റിൽ നിന്ന് 14 ആകുമെന്ന് ബിഎംആർസി അറിയിച്ചു. ആദ്യത്തെയും അവസാനത്തെയും ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ടാകില്ല.

Related Posts