കേന്ദ്ര സർക്കാരിൻ്റെ സ്വദേശി ദർശൻ പദ്ധതി പ്രകാരം മൈസൂരു മൃഗശാലയിൽ നവീകരണ പ്രവർത്തനം ഉടൻ തുടങ്ങും. മൃഗശാലയുടെ വികസനത്തിന് കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ടൂറിസം വകുപ്പ് കേന്ദ്രത്തിന് കത്തയച്ചിരുന്നു. 17 കോടി രൂപയാണ് നവീകരണ പ്രവർത്തനത്തിനായി കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
മൈസൂരുവിലെ ബിരാദാർ കൺസ്ട്രക്‌ഷൻസ് എന്ന കമ്പനിയാണ് പദ്ധതിയുടെ ടെൻഡർ പ്രവൃത്തികൾ ഏറ്റെടുത്തിരിക്കുന്നത്.

സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങളും പുതിയ കാഴ്ചകളും ഒരുക്കിയുള്ള നവീകരണമാണ് ഉടൻ തുടങ്ങുന്നത്. മൃഗശാലയിൽ എത്തുന്നവർക്ക് സന്ദർശകാനുഭവം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

നടപ്പാത നവീകരണം, വിശ്രമകേന്ദ്രങ്ങൾ, ഫുഡ് കോർട്ട് എന്നിവയാണ് ഒരുക്കും. വിദേശത്തുനിന്ന് വ്യത്യസ്‌തയിനം മൃഗങ്ങളെ മൈസൂരുവിലെത്തിക്കും. കരഞ്ചി തടാകത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ സൗന്ദര്യവത്കരണ, നവീകരണ പ്രവൃത്തികൾ നടത്തും. കരഞ്ചി തടാകത്തിൽ കുതിരസവാരി സൗകര്യം ഒരുക്കും. ഇതിനായി കുതിരലായങ്ങൾ സ്ഥാപിക്കും. തൂക്കുപ്പാലം, സിപ്പ് ലൈൻ, വ്യൂ ടവർ പോയിൻ്റ് എന്നിവയും തടാകപരിസത്ത് സജ്ജമാക്കും. ദസറ സമയത്ത് മൃഗശാലയിലും കരഞ്ചി തടാകത്തിലും കൂടുതൽ സഞ്ചാരികളെത്താറുണ്ട്.

Related Posts