ക​രൂ​രി​ൽ ടി​വി​കെ​യു​ടെ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ടി​വി​കെ അ​ധ്യ​ക്ഷ​നായ വി​ജ​യ്ക്ക് സമൻസ് അ​യ​ച്ച് സി​ബി​ഐ. ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ന​ട​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​ന​ട​പ​ടി. ജനുവരി 12ന് ​ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്നാ​ണ് സ​മ​ൻ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

വി​ജ​യ് ആ​വ​ശ്യ​പ്പെ​ട്ട​തി​ന് തു​ട​ർ​ന്നാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. ത​മി​ഴ്‌​നാ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തോ​ട് വി​ജ​യ് സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല. സ​ർ​ക്കാ​രി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ടി​വി​കെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം പാ​ർ​ട്ടി​യു​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ​യാ​ണ് ക​രൂ​രി​ൽ വ​ൻ ദു​ര​ന്ത​മു​ണ്ടാ​യ​ത്. 2025 സെ​പ്റ്റം​ബ​ർ 27ന് ​ന​ട​ന്ന ദു​ര​ന്ത​ത്തി​ൽ കു​ട്ടി​ക​ള​ട​ക്കം 41 പേ​ർ മ​രി​ച്ചി​രു​ന്നു.

Related Posts