മുംബൈ – അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ (എംഎഎച്ച്എസ്ആര്‍) പദ്ധതിയില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. മഹാരാഷ്‌ട്രയിലെ പാല്‍ഘറിലാണ് ആദ്യ പര്‍വതതുരങ്കം (മൗണ്ടന്‍ ടണല്‍ അഞ്ച്) പൂര്‍ത്തിയായത്. ഇതോടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. താനെയ്‌ക്കും അഹമ്മദാബാദിനുമിടയിലുള്ള മുഴുവന്‍ അലൈന്‍മെന്റും ഇതോടെ പൂര്‍ത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു.
റെയില്‍ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ തുരങ്കത്തിൻ്റെ അവസാനഭാഗം തുരക്കുന്നതും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ചു. ഇതോടെ മുംബൈയ്‌ക്കും അഹമ്മദാബാദിനും ഇടയിലുള്ള യാത്രാസമയം ഒരു മണിക്കൂര്‍ 58 മിനിറ്റായി കുറയും. ജില്ലയിലെ ഏറ്റവും നീളം കൂടിയ പര്‍വത തുരങ്കമാണിത്. അത്യാധുനിക ഡ്രില്‍ ആന്‍ഡ് ബ്ലാസ്റ്റ് രീതി ഉപയോഗിച്ച് 18 മാസത്തിനുള്ളില്‍ തുരക്കല്‍ പൂര്‍ത്തിയാക്കി.