ക്രിസ്മസ് – പുതുവത്സര മദ്യവിൽപ്പനയിൽ കർണാടക ഒട്ടും പിന്നിലല്ല. 2025 ഡിസംബർ 23 മുതൽ 31വരെ സംസ്ഥാനത്ത് മദ്യവിൽപ്പനയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. 2026 പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടന്ന പാർട്ടികളും നീണ്ട അവധിക്കാലവും കാരണം കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിൽപ്പനയാണ് ഈ കാലയളവിൽ സംസ്ഥാനത്തുണ്ടായതെന്ന് കർണാടക എക്സൈസ് വകുപ്പ്.

കഴിഞ്ഞ ഡിസംബർ അവസാന ആഴ്‌ചയിൽ ഏകദേശം 1,669 കോടി രൂപയുടെ ഇന്ത്യൻ നിർമിത വിദേശ മദ്യവും (ഐഎംഎൽ) ബിയറും കർണാടകയിൽ വിറ്റുതീർന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8.94 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ എക്സൈസ് വരുമാനം 10.19 ശതമാനം വർധിച്ചു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പുതുവത്സര ആഘോഷവേളയിൽ മദ്യത്തിന്റെയും ബിയറിന്റെയും വിൽപ്പനയിൽ വലിയ വർധനവ് രേഖപ്പെടുത്തി. ഡിസംബർ 29 മുതൽ 31 വരെയുള്ള മൂന്ന് ദിവസം മാത്രം 587.51 കോടി രൂപയുടെ വരുമാനം സർക്കാരിന് ഇതുവഴി ലഭിച്ചു. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വരുമാനമായ 420.77 കോടി രൂപയേക്കാൾ 166.74 കോടി രൂപ കൂടുതലാണ്.

Related Posts