ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ദില്ലി, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എട്ടിന് താഴെയാണ് താപനില. കനത്ത മൂടൽമഞ്ഞിൽ അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ വേഗത കുറച്ചു ഓടിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദില്ലിയിൽ പുക മഞ്ഞു കൂടാതെ വായുമലിനീകരണവും രൂക്ഷമാണ്. 400ന് മുകളിലാണ് പല സ്ഥലത്തും വായുമലിനീകരണ തോത്.

പലയിടത്തും ദൂരക്കാഴ്ച 50 മീറ്ററിന് താഴെയാണ്. പലയിടത്തും കാഴ്ച പരിമിതി 10 മീറ്ററിൽ താഴെയാണ്. പുകമഞ്ഞിൻ്റെ പശ്ചാത്തലത്തിൽ ഇന്നും വ്യോമ റെയിൽ ഗതാഗതം തടപ്പെടും. അതേസമയം വിമാനങ്ങളും ട്രെയിനുകളും വൈകുന്നത്തിൽ യാത്രക്കാർ സഹകരിക്കണമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Related Posts